അക്കൗണ്ട് കാലിയാകും; കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായി പൊലീസ് മുന്നറിയിപ്പ്.

 

ഗൂഗിളില്‍ ‘കെടിഡിസി സ്റ്റേ’, ‘കെടിഡിസി ഹോട്ടല്‍സ്, ‘കെടിഡിസി ബുക്കിങ് ‘, ‘കെടിഡിസി റിസോര്‍ട്ട് ‘ തുടങ്ങിയ കീവേഡുകള്‍ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വ്യാജമായി നിര്‍മ്മിക്കപ്പെടുന്ന വെബ്‌സൈറ്റുകള്‍ക്ക്, കെടിഡിസി യുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നും പൊലീസ് പറയുന്നു.

 

റൂം ബുക്കിങ് പൂര്‍ത്തിയാക്കാന്‍ പേയ്മെന്റ് പേജില്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, എക്സ്പയറി ഡേറ്റ്, സി.വി.വി എന്നിവയ്ക്ക് പുറമേ, തുടര്‍ന്ന് ലഭിക്കുന്ന ഒടിപി കൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നോ കാര്‍ഡില്‍ നിന്നോ വലിയ തുക അനധികൃതമായി പിന്‍വലിക്കപ്പെടുകയും തട്ടിപ്പ് മറയ്ക്കാന്‍ വ്യാജ ബുക്കിങ് രസീതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കാണുന്ന സൈറ്റുകളോ ‘സ്‌പോണ്‍സേഡ് /ആഡ്’ എന്ന അടയാളത്തോടെ കാണുന്ന ലിങ്കുകളോ ഔദ്യോഗികമാകണമെന്നില്ല, അതിനാല്‍ ബുക്കിങ്ങിനായി പണം നല്‍കുന്നതിന് മുന്‍പ് വെബ്സൈറ്റിന്റെ യുആര്‍എല്‍ സൂക്ഷ്മമായി പരിശോധിച്ച് അക്ഷരവ്യത്യാസങ്ങളോ സംശയങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

 

ബാങ്കിങ് രഹസ്യവിവരങ്ങളോ യു.പി.ഐ പിന്നോ സംശയാസ്പദമായ സൈറ്റുകളില്‍ കൈമാറരുത്. കെടിഡിസി-യുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി മാത്രം ബുക്കിങ് നടത്തുക. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളുടെ ആധികാരികതയും ഉറപ്പുവരുത്തുക. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കാം.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *