‘365 ഡെയ്‌സ് ഓഫ് ലൈഫ്’; അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

Spread the love

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍ അമ്മയായ സന്തോഷമാണ് പദ്മപ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതയാണ് പദ്മപ്രിയ. തമിഴിലൂടെ കരിയര്‍ ആരംഭിച്ച പദ്മപ്രിയ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് പദ്മപ്രിയ.

 

365 ഡെയ്‌സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനൊപ്പമാണ് പദ്മപ്രിയ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഗ്രേറ്റ്ഫുള്‍, ഔവര്‍ സ്‌റ്റോറി, ലിറ്റില്‍ മൊമന്റ്‌സ് തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ പങ്കുവച്ചിട്ടില്ല. തന്റേയും ഭര്‍ത്താവിന്റേയും കൈക്കുള്ളിലുള്ള കുഞ്ഞിന്റെ കൈ ആണ് പദ്മപ്രിയ പങ്കുവച്ച ചിത്രത്തിലുള്ളത്.

 

പിന്നാലെ താരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരുമെത്തുകയാണ്. നടി റിമ കല്ലിങ്കല്‍ അടക്കം നിരവധി താരങ്ങളാണ് ആശംസകളുമായെത്തുന്നത്. അതേസമയം കുഞ്ഞിന്റെ പേരും ജെന്ററുമൊന്നും പദ്മപ്രിയ പുറത്ത് വിട്ടിട്ടില്ല. ജാസ്മിന്‍ ഷായാണ് പദ്മപ്രിയയുടെ ഭര്‍ത്താവ്. ആം ആദ്മി നേതാവായ ജാസ്മിന്‍ ഷായെ 2014 ലാണ് പദ്മപ്രിയ വിവാഹം കഴിക്കുന്നത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് പദ്മപ്രിയയുടെ ഭര്‍ത്താവ്.

 

കാഴ്ച, അമൃതം, രാജമാണിക്യം, വടക്കുംനാഥന്‍, കറുത്ത പക്ഷികള്‍, ഇയോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെയാണ് പദ്മപ്രിയ മലയാളികളുടെ പ്രിയങ്കരിയാകുന്നത്. കരിയറിന്റെ പീക്കില്‍ നില്‍ക്കെ പഠനത്തിന് വേണ്ടി ഇടവേളയെടുക്കുകയാണ്. അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമണിലാണ് പദ്മപ്രിയ ഒടുവിലായി സ്‌ക്രീനിലെത്തിയത്.

  • Related Posts

    ബിസിനസിൽ വിജയം കൊയ്ത് 21കാരി; കഫേ നടത്തി 50 ദിവസത്തിനിടെ സമ്പാദിച്ചത് പതിനഞ്ച് ലക്ഷം

    Spread the love

    Spread the loveകോളജ് പഠനത്തോടൊപ്പം ഒരു ചായക്കടയെങ്കിലും തുടങ്ങി പണക്കാരാകുന്നത് സ്വപ്നം കണ്ട ഒരു കാലം നമുക്കെല്ലാം ഉണ്ടായിരിക്കും. വെറുതെ തുടങ്ങിയാൽ പോരാ നഷ്ടമില്ലാതെ തുടരുകയെന്നതും ഇന്നത്തെ ബിസിനസ് മേഖലയിൽ ബാലികേറാ മല തന്നെയാണ്. എന്നാൽ, ഈ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ…

    ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം

    Spread the love

    Spread the love54-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങി നടൻ വിജയ് സേതുപതി. എമ്മി പുരസ്കാര വേദിയിൽ അവതാരകരിലൊരാളായാണ് വിജയ് സേതുപതി എത്തുന്നത്. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *