‘കുടുംബം എയറിൽ നിൽക്കുകയാ, എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ’; സിന്ധുവിന് പിന്നാലെ അഹാനയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ

Spread the love

തന്റെ മകൾ അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞ് നടൻ കൃഷ്ണകുമാർ. പ്രശ്നങ്ങൾ വരുമ്പോൾ പ്രതികരിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കരുത് എന്ന് പറയുന്നതിന് മുൻപ് അഹാന പ്രതികരിച്ചുവെന്നും അവൾ ഇത്രയല്ലേ ചെയ്തൊള്ളൂവെന്നും കൃഷ്ണകുമാർ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ കൃഷ്ണകുമാർ പ്രതികരിച്ചത്.

 

“നടി ശ്രീവിദ്യ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു, നമ്മുടെ പ്രവർത്തി നല്ലതായിട്ടും ആരോപണം വരുന്നുണ്ടെങ്കിൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാവരും തെറ്റ് ചെയ്തിട്ടുള്ളവരാ. മനസുകൊണ്ടോ ശരീരം കൊണ്ടോ തെറ്റ് ചെയ്യാത്തവരില്ല. ഈ തെറ്റുകളൊന്നും ദൈവത്തിന് ക്ലിയർ ചെയ്യാൻ പറ്റില്ല. ആ സമയത്ത് നമ്മുടെ പ്രവർത്തി ശരിയായിട്ടും ആരോപണം വരുന്നുണ്ടെങ്കിൽ ആരോപണം ദൈവം തരുന്ന ഒരു സമ്മാനമാണ്.

 

ആരോപണം നിങ്ങളുടെ ഓറയെ ശുദ്ധീകരിക്കും. നിങ്ങൾക്ക് ഉയർച്ച ഉണ്ടായിരിക്കും. എന്ന് പറഞ്ഞത് എന്നും ഞാനെന്റെ മനസിൽ വയ്ക്കും. പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മക്കളോട് പറയും. എടാ ഉവ്വേ ആരും പ്രതികരിക്കരുത്. ആ പ്രശ്നം നല്ലതാണ്. മോളുടെ (ദിയ) പ്രശ്നം വന്നു, അത് നല്ല രീതിയിൽ കൈകാര്യം ചെയ്തു. അത് കഴിഞ്ഞപ്പോൾ മോൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. നല്ല കാലം തുടങ്ങുന്നു.

 

അവൾ പുതിയ സ്ഥാപനം തുടങ്ങുന്നു. നല്ല രീതിയിൽ പൊയ്ക്കോണ്ടിരിക്കുന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു വിഷയം നടന്നു. ചിലപ്പോൾ ഇലക്ഷന് സീറ്റ് കിട്ടിയെന്നിരിക്കാം. ചിലപ്പോൾ ഞാൻ തോറ്റെന്ന് ഇരിക്കാം. പക്ഷേ ഒരു പാൻ ഇന്ത്യ പ്രസ്ഥാനത്തിന്റെ ചെയർമാനായിട്ട് വരുന്നു. ഓറയെ ക്ലെൻസ് ചെയ്തതാണെന്ന് വിശ്വസിച്ചപ്പോൾ നടന്ന സംഭവമാ. ഇപ്പോൾ വേറൊരു സംഭവം നടക്കുന്നുണ്ട് വീട്ടിൽ. ചിലപ്പോൾ നിങ്ങൾ കണ്ടു കാണും.

 

കുടുംബം എയറിൽ നിൽക്കുകയാ. ഇതിന് പ്രതികരിക്കല്ലേ എന്ന് ഞാൻ പറയുന്നതിന് മുൻപ് ഒരു മോൾ പ്രതികരിച്ചു പോയി. അപ്പോഴും ഞാൻ പറഞ്ഞു തെറ്റില്ല. കാരണം എന്റെ മൂത്ത മകൾ പ്രതികരിച്ചപ്പോൾ, എന്നോട് പലരും പറഞ്ഞു, അത് ചെയ്യണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞു, അത് നിങ്ങളുടെ ആംഗിളിൽ ആണ്. ഇന്നെനിക്ക് 58 വയസും അവൾക്ക് 30 വയസുമാണ്

 

ആദ്യത്തെ പെൺകുട്ടി ജനിക്കുമ്പോൾ പറയും, അച്ഛന്റെ ഫീമെയിൽ വേർഷനാണെന്ന്. അങ്ങനെയാണെങ്കിൽ എന്റെ 30-ാമത്തെ വയസിൽ, ഞാൻ ചിലപ്പോൾ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനേ. എന്റെ മോൾ ഇത്രയല്ലേ ചെയ്തൊള്ളൂ. മാത്രമല്ല, എന്റെ ഭാര്യയ്ക്കും സമാധാനമായിട്ട് പറയാം, ആ നിങ്ങടെ മോള് തന്നെയെന്ന്. കാരണം ഞാൻ ഭയങ്കര പ്രതികരണത്തിന്റെ ആളായിരുന്നു”. – കൃഷ്ണകുമാർ പറഞ്ഞു.

 

അടുത്തിടെയാണ് അഹാനയ്ക്കും കുടുംബത്തിനുമെതിരെ ബന്ധു തൻവി വിഡിയോയുമായെത്തിയത്. സിന്ധുവിന്റെ സഹോദരിയുടെ മകള്‍ തന്‍വിയുടെ വിഡിയോയോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. ഇതിന് അഹാന മറുപടിയുമായെത്തുകയായിരുന്നു. പിന്നാലെ സിന്ധുവിന്റെ അമ്മ തന്നെ അഹാനയ്‌ക്കെതിരെ രംഗത്തെത്തി..

  • Related Posts

    ബിസിനസിൽ വിജയം കൊയ്ത് 21കാരി; കഫേ നടത്തി 50 ദിവസത്തിനിടെ സമ്പാദിച്ചത് പതിനഞ്ച് ലക്ഷം

    Spread the love

    Spread the loveകോളജ് പഠനത്തോടൊപ്പം ഒരു ചായക്കടയെങ്കിലും തുടങ്ങി പണക്കാരാകുന്നത് സ്വപ്നം കണ്ട ഒരു കാലം നമുക്കെല്ലാം ഉണ്ടായിരിക്കും. വെറുതെ തുടങ്ങിയാൽ പോരാ നഷ്ടമില്ലാതെ തുടരുകയെന്നതും ഇന്നത്തെ ബിസിനസ് മേഖലയിൽ ബാലികേറാ മല തന്നെയാണ്. എന്നാൽ, ഈ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ…

    ചരിത്രം കുറിച്ച് വിജയ് സേതുപതി; ഇന്റർനാഷണൽ എമ്മി അവാർഡ്സിൽ അവതാരകനാകുന്ന ആദ്യ ഇന്ത്യൻ താരം

    Spread the love

    Spread the love54-ാമത് ഇന്റർനാഷണൽ എമ്മി പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങി നടൻ വിജയ് സേതുപതി. എമ്മി പുരസ്കാര വേദിയിൽ അവതാരകരിലൊരാളായാണ് വിജയ് സേതുപതി എത്തുന്നത്. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *