രണ്ടാമതും പെൺകുട്ടി, യുവാവ് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു

Spread the love

ബെംഗളൂരു: പെൺകുട്ടിയായതിന്റെപേരിൽ നവജാതശിശുവിനെ അച്ഛൻ ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നു. ചിക്കബല്ലാപുരയിലാണ് സംഭവം. 13 ദിവസം പ്രായമുള്ള കുട്ടിയെയാണ് അച്ഛൻ ഇമ്രാൻ കൊലപ്പെടുത്തിയത്. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ ആദ്യകുട്ടിയും പെണ്ണായിരുന്നു.

 

അടുത്തത് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ. എന്നാൽ അതും പെൺകുട്ടിയായതോടെയാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ ഇമ്രാൻ കുട്ടിയെ എടുത്ത് ഭൂഗർഭടാങ്കിൽ എറിയുകയായിരുന്നു.

 

ഭാര്യയും മറ്റുള്ളവരും ഉണർന്നപ്പോൾ കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചപ്പോൾ തനിക്ക് അറിയില്ലെന്നായിരുന്നു ഇമ്രാൻ പറഞ്ഞത്. സംശയത്തെത്തുടർന്ന് ഭൂഗർഭ ടാങ്കിലെ വെള്ളം വറ്റിച്ചപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടു.

 

മസ്‌കീന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇമ്രാൻ കുറ്റസമ്മതം നടത്തുകയായിരുന്നു.

  • Related Posts

    പണം തട്ടിപ്പിന് നഴ്‌സ് അറസ്റ്റിൽ,പിന്നാലെ പരാതിക്കാരനായ ഡോക്ടർ നൂറോളം പേരെ പീഡിപ്പിച്ചെന്ന് ആരോപണം

    Spread the love

    Spread the loveജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ നഴ്സ്, ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. പരാതിക്കാരനായ ഡോക്ടർ ‘സീരിയൽ റേപിസ്റ്റ്’ ആണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കമല എന്ന…

    സ്വകാര്യ എയർലൈൻ ജീവനക്കാരിയെ പീഡിപ്പിച്ച് കാർ ഡ്രൈവർ; അതിക്രമം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ

    Spread the love

    Spread the loveഹൈദരാബാദ് ∙ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന 37 വയസ്സുകാരിയായ സ്വകാര്യ എയർലൈൻ കാബിൻ ക്രൂ അംഗത്തെ പീഡിപ്പിച്ച കേസിൽ 23 കാരനായ കാർ ഡ്രൈവർ അറസ്റ്റിൽ. ശംഷാബാദിൽ നിന്ന് വിമാനത്താവളത്തിലേക്ക് എയർലൈൻ ഏർപ്പാടാക്കിയ…

    Leave a Reply

    Your email address will not be published. Required fields are marked *