പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Spread the love

തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കരിമണ്ണൂര്‍ എസ് ഐ റോയ് സുകുമാരനും ഡ്രൈവര്‍ ജിജോ ആന്റണിയും മദ്യപിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്.

 

കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി പറഞ്ഞു.

 

തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ പ്രദര്‍ശന പരിപാടിയിലാണ് രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയെന്ന് കാട്ടി എന്ന് കാട്ടി 200 ഓളം നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *