1957ൽ അച്ഛൻ വാങ്ങിയ സൈക്കിൾ’, തിരികെക്കിട്ടാൻ കള്ളനോട് അപേക്ഷയുമായി പ്രകാശൻ ചേട്ടൻ

Spread the love

69 വർഷം സന്തതസഹചാരിയായിരുന്ന പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഇടപ്പള്ളി ടോൾ മാളോത്തുവീട്ടിൽ എം.ബി. പ്രകാശൻ (79). നീണ്ടകാലം ജോലി സ്ഥലത്തും മറ്റിടങ്ങളിലുമെല്ലാം കൃത്യമായി എത്തിച്ച സൈക്കിൾ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നുവെന്ന് പ്രകാശൻ പറയുന്നു.

 

പതിവുപോലെ ചൊവ്വാഴ്ച വൈകീട്ട് ടോളിലുള്ള തന്റെ കടയ്ക്കുസമീപം സൈക്കിൾ പൂട്ടിവെച്ചതാണ്, എന്നാൽ താക്കോലെടുക്കാൻ മറന്നു. കുറച്ചുകഴിഞ്ഞ് മഴവരുന്നത് കണ്ട് സൈക്കിൾ എടുത്ത് കടയിലേക്ക് വയ്ക്കാൻ നോക്കിയപ്പോൾ കണ്ടില്ല. താൻ വെച്ചസ്ഥലം മാറിപ്പോയെന്ന് സംശയിച്ച് ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുറഞ്ഞ സമയത്തിനുള്ളിൽ സൈക്കിൾ ആരോ മോഷ്ടിച്ചു കൊണ്ടുപോയി.

എം.ജി. റോഡിലെ കവിത സൈക്കിൾ എംപോറിയത്തിൽ നിന്ന് 1957-ൽ അച്ഛൻ എം.ആർ. ബാലകൃഷ്ണനാണ് ഈ റാലി സൈക്കിൾ പത്തുവയസ്സുള്ള പ്രകാശന് വാങ്ങി നൽകിയത്. ഇടപ്പള്ളി ടോൾ ചുറ്റുവട്ടത്തെല്ലാം ഈ സൈക്കിളിലാണ് സഞ്ചരിച്ചിരുന്നത്. അതിന്റെ പെഡലിനൊപ്പമാണ് കഴിഞ്ഞ 69 വർഷം തന്റെ ജീവിതം തിരിഞ്ഞതെന്ന് പ്രകാശൻ പറയും.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *