തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

Spread the love

തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്.

 

പടിഞ്ഞാറേക്കോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും ഇതിനോടനുബന്ധിച്ച് പ്രോട്ടീൻമാൾ എന്ന സ്ഥാപനവും വിഷ്ണു നടത്തി വന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് രഹസ്യമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

 

പ്രജാൾ ഗോഗോയ് നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ നിരന്തരം വന്നുപോയിരുന്നു. വിഷ്ണുവിന്റെ തന്നെ വെസ്റ്റേൺഹോൾ സെയിൽ സ്ഥാപനത്തിലേക്കുള്ള തുണിത്തരങ്ങൾ എന്ന നിലയിലാണ് പ്രജാൾ കൊറിയർ അയച്ചിരുന്നത്.

 

നിരവധി സ്ഥലങ്ങളിലേക്ക്‌ ലഹരി ഉത്‌പന്നങ്ങൾ പാഴ്‌സലായി അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ നാലു ഗ്രാം ഹൈബ്രീഡ് കഞ്ചാവും 464 ഗ്രാം കഞ്ചാവും മൂന്നു ഗ്രാം എംഡിഎംഎയും അടക്കം ഡാൻസാഫ് സംഘം കണ്ടെടുത്തു.

  • Related Posts

    ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച സംഭവത്തിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കോഴിക്കോട് മാവൂർ കന്നിപ്പറമ്പ് വെള്ളപ്പാലത്ത് വീട്ടിൽ രാജേന്ദ്രനെ (54) എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്…

    അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’

    Spread the love

    Spread the loveകൊല്ലം∙ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായ (26) വീട്ടിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നതായി അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. എന്താണ് പ്രശ്നമെന്നു പല തവണ ചോദിച്ചെങ്കിലും വ്യക്തമായി പറഞ്ഞില്ല. വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ്…

    Leave a Reply

    Your email address will not be published. Required fields are marked *