കമ്മിഷണറുടെ ഫോട്ടോ വാട്സാപ്പിൽ മുഖചിത്രമാക്കി ജോലി വാഗ്ദാനം; തട്ടിയത് ലക്ഷങ്ങൾ, പ്രതി പിടിയിൽ

Spread the love

കോഴിക്കോട് ∙ സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഉൾപ്പെടെ വിവിധയിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ‌. പാലക്കാട് സ്വദേശി അയൂബ് ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. വിശ്വസ്തത പിടിച്ചുപറ്റാൻ ഇയാൾ കമ്മിഷണർ ഷൗക്കത്തലിയുടെ ചിത്രം തന്റെ വാട്സാപ്പ് മുഖചിത്രം ആക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ.

 

യുഎഇയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തും ഒരു പരാതിക്കാരനിൽ നിന്ന് വലിയ തുകകൾ ഇയാൾ കൈക്കലാക്കി. ആ സമയം വാട്സാപ്പ് മുഖചിത്രം യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റേതായിരുന്നു. പണം ലഭിച്ചതിനു പിന്നാലെ വ്യാജ ഓഫർ ലെറ്ററുകളും, വർക്ക് പെർമിറ്റും, വിമാന ടിക്കറ്റുകളും പ്രതി വാട്സാപ്പ് വഴി ഇരകൾക്ക് അയച്ചുനൽകി. പിന്നിട് ഇയാളെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നാണ് തങ്ങൾ കബളിക്കപ്പെട്ടു എന്ന് ഇരകൾക്ക് മനസിലായത്. ഉടൻകോഴിക്കോട് സൈബർ പൊലീസിനു പരാതി നൽകുകയായിരുന്നു.

 

1,22,600 രൂപ നഷ്ടപ്പെട്ട പാലക്കാട് ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയായ പ്രതി വലയിലായത്. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ പേരെ ചതിയിൽ പെടുത്തിയതായാണ് വിവരം.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *