ദുബായ്–മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; അടിയന്തരമായി നിലത്തിറക്കി

Spread the love

മുംബൈ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് രാജ്കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയെയാണ് ഇക്കാര്യം അറിയിച്ചത്.

 

രാജ്കോട്ട് വിമാനത്താവള ഡയറക്ടർ ദിഗന്ത ബോറ ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിമാനം രാജ്കോട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. പുക ഉയരാനുണ്ടായ കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *