ലക്ഷ്യം വിദേശികൾ, തട്ടിപ്പ് കോടികൾ; തിരുവനന്തപുരത്ത് ലോൺ ആപ്പ് തട്ടിപ്പ് സംഘം പിടിയിൽ

Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് ലോൺ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി. വിവിധ രാജ്യക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു.

 

ശ്രീകാര്യത്ത് പ്രവർത്തിച്ചിരുന്ന കമ്പനിയാണ് വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയത്. അമേരിക്കക്കാരാണ് കൂടുതലും തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട അന്വേഷണമാണ് തട്ടിപ്പ് സംഘത്തെ പുറത്തുകൊണ്ടുവന്നത്.

 

ഇതരസംസ്ഥാന തൊഴിലാളികൾ ശ്രീകാര്യം കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം പോലീസ് നിരീക്ഷണത്തിലായിരുന്നു. തട്ടിപ്പിന്റെ വിവരം മനസ്സിലാക്കിയതോടെ തിങ്കളാഴ്ച പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ജീവനക്കാരിൽ ഒരാൾ വിമാനത്താവളം മുഖേന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെയും സാഹസികമായി പിടികൂടി.

 

 

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *