കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.
മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
റോബർട്ട് ഓവൻ പുരസ്‌കാരം, എം. ഭാസ്‌കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് തൊണ്ടയാട് ഊരാളുങ്കൽ സൈബർ പാർക്കിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വടകരയിലേക്ക് കൊണ്ടുപോകും.






