തെന്നിന്ത്യന്‍ സിനിമയിലെ പുതിയ താരോദയമാണ് ഭാഗ്യശ്രീ. അഖില്‍ അക്കിനേനിയ്‌ക്കൊപ്പം അഭിനയിച്ച ലെനിനിലൂടെയാണ് ഭാഗ്യശ്രീ താരമായി മാറുന്നത്. തെലുങ്കിലെ മുന്‍നിരാ താരങ്ങള്‍ക്കൊപ്പമുള്ള നിരവധി സിനിമകളാണ് ഭാഗ്യശ്രീയുടേതായി അണിയറയിലുള്ളത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച കാന്തയിലൂടെ മലയാളികളുടെ പ്രിയം നേടിയിരുന്നു.
ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണെങ്കിലും, ഒരു കാലത്ത് ഭാഗ്യശ്രീ സിനിമയില്‍ അഭിനയിക്കുന്നതിനെ തന്നെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഓണസ്റ്റ് ടൗണ്‍ ഹാളില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് സിനിമ കരിയറാക്കുന്നതിനോട് വീട്ടുകാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പിനെക്കുറിച്ച് ഭാഗ്യശ്രീ തുറന്നു പറഞ്ഞത്. വീട്ടില്‍ ഒരാള്‍ പോലും തന്റെ തീരുമാനത്തെ അംഗീകരിച്ചില്ലെന്നാണ് താരം പറഞ്ഞത്.
”ഞാന്‍ അമ്മയെ വിളിച്ചു, അവര്‍ നോ പറഞ്ഞു. ഞാന്‍ അച്ഛനെ വിളിച്ചു. അമ്മ നോ ആണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹോദരിയെ വിളിച്ചു. അവളെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതി. അവരെല്ലാം നോ ആണ് പറയുന്നതെന്ന് അവളും പറഞ്ഞു. എല്ലാവരും നോ പറഞ്ഞു” എന്നാണ് താരം പറയുന്നത്. അതേസമയം, സിനിമാ ലോകം മകള്‍ക്ക് സുരക്ഷിതമായ ഇടമായിരിക്കില്ലെന്ന ഭയമായിരുന്നു അവര്‍ക്കെന്നും താരം പറയുന്നു.
”രക്ഷിതാവ് ആകുമ്പോഴേ നിങ്ങള്‍ക്ക് അത് മനസിലാകൂ. അവര്‍ക്ക് ഭയമുണ്ടാകും. അത് ഇല്ലാതാകില്ല. ഞങ്ങളുടെ കൊച്ചു കുഞ്ഞ് വലിയൊരു ലോകത്തേക്ക് പോവുകയാണ്. അവിടെ ചെകുത്താന്മാരുണ്ടാകും. മോശം മനുഷ്യരുണ്ടാകും എന്നൊക്കെയാകും അവരുടെ ഭയം” താരം പറയുന്നു. ”എന്നാല്‍ ഞാന്‍ മനസില്‍ ഉറിപ്പിച്ചിരുന്നു. 80-ാം വയസില്‍ കുറ്റബോധം ഉണ്ടാകാന്‍ പാടില്ല. ആര്‍ക്കും ജീവിതത്തില്‍ കുറ്റബോധമുണ്ടാകാന്‍ പാടില്ല. എന്താണോ ചെയ്യാന്‍ തോന്നുന്നത് അത് ചെയ്യുക” താരം പറയുന്നു.
താന്‍ സിനിമയ്ക്കായി ഓഡിഷനുകള്‍ക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അമ്മ തന്നെ ബ്ലോക്ക് ചെയ്‌തെന്നും താരം പറയുന്നു. ”അമ്മ എന്നെ വാട്‌സ് ആപ്പില്‍ ബ്ലോക്ക് ചെയ്തു. ആറ് മാസം എന്നോട് മിണ്ടിയില്ല. ഇപ്പോഴിത് ചിരിച്ചു കൊണ്ടാകും പറയുന്നത്. എന്നാല്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു. ”എന്റെ മനസില്‍ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ഒരുനാള്‍ എന്നെയോര്‍ത്ത് അഭിമാനിക്കും” താരം പറയുന്നു.
”എന്റെ അച്ഛനോടും അമ്മയോടും ആളുകള്‍ മകള്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാന്‍ ഇടവരരുത്. അവര്‍ വാഹ് നിങ്ങളുടെ മകള്‍ ചെയ്തത് എന്താണെന്ന് അത്ഭുതപ്പെടണം. അച്ഛനും അമ്മയും അതാകണം അനുഭവിക്കേണ്ടത്. അവര്‍ക്ക് അഭിമാനം തോന്നണം. അതിനുള്ള പരിശ്രമം ആയിരുന്നു എന്റേത്” ഭാഗ്യശ്രീ പറയുന്നു.








