രണ്ട് ചുംബനരംഗങ്ങൾ വെട്ടി; ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യ്ക്ക് ഇന്ത്യയിൽ യു/എ 13+ സർട്ടിഫിക്കറ്റ്

Spread the love

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന് ‘യു/എ 13+’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. മൂന്ന് മാറ്റങ്ങളോടെയാണ് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്.

ചിത്രത്തിലെ രണ്ട് ചുംബനരംഗങ്ങൾ വെട്ടിമാറ്റാനും ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഈ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ, സിനിമയുടെ കഥാതന്തുവിലോ ആക്ഷൻ രംഗങ്ങളിലോ മറ്റ് പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടില്ല. ജൂലൈ 30-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

 

ടോം ഹോളണ്ട് പീറ്റർ പാർക്കറായും സെൻഡേയ എം.ജെയായും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രണ്ടു മണിക്കൂർ 25 മിനിറ്റാണ് യഥാർഥ ചിത്രത്തിന്റെ ദൈർഘ്യം. ക്രിസ് മക്‌കെന്നയും എറിക് സമ്മേഴ്സും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് സംവിധാനം.

  • Related Posts

    വാട്‌സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…

    Spread the love

    Spread the loveലോകമെമ്പാടുമുള്ള ജനങ്ങള്‍ ആശയവിനിമയങ്ങള്‍ക്കും മറ്റനേകം ആവശ്യങ്ങൾക്കുമായി നിത്യവും മുടങ്ങാതെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ്ആപ്പ്. ടെക്സ്റ്റ് മെസേജുകള്‍, വീഡിയോ-ഓഡിയോ കോളുകള്‍, മീഡിയ പങ്കുവെക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും അധികപേരും ഈ ആപ്പ് തുറക്കാറുണ്ടാവുക. കൃത്യമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ വാട്‌സ്ആപ്പിനോളം സൗകര്യപ്രദമായ മറ്റ്…

    കറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍

    Spread the love

    Spread the loveമലയാളികളുടെ അടുക്കളകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാല്‍ പലരുടെയും വീട്ടില്‍ കറിവേപ്പില തൈകള്‍ വാങ്ങി നട്ടുവളര്‍ത്തിയാലും പെട്ടെന്ന് കരിഞ്ഞുപോകുകയോ വളര്‍ച്ച മുരടിച്ചുപോവുകയോ ചെയ്യാറുണ്ട്. ചെറിയ ചില ശ്രദ്ധക്കുറവുകളാണ് ഇതിനു കാരണം. കറിവേപ്പില ചെടി നന്നായി തഴച്ചുവളരാന്‍ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട…

    Leave a Reply

    Your email address will not be published. Required fields are marked *