ഇപ്പൊ തരാമെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി; ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി കടക്കാരൻ മുങ്ങി

Spread the love

കോഴിക്കോട്: കമ്മത്ത് ലൈനിലെ പതിനൊന്നോളം സ്വർണക്കടകളിൽ നിന്ന് ഒരു കോടിയിൽ അധികം വിലവരുന്ന സ്വർണാഭരങ്ങളുമായി മറ്റൊരു സ്വർണക്കടക്കാരൻ മുങ്ങി. പറമ്പിൽ ബസാർ സ്വദേശിയും കമ്മത്ത് ലൈൻ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനുമായ ഷഹർനാസാണ് വമ്പൻ തട്ടിപ്പ് നടത്തിയത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

 

കടയിൽ വന്ന കസ്റ്റമർക്ക് മോഡൽ കാണിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ മറ്റ് കടകളിൽ നിന്ന് സ്വർണം വാങ്ങിച്ച് കൊണ്ടുപോയത്. അടുത്ത് അടുത്ത് നിരവധി കടകൾ ഉള്ളതിനാൽ ഇങ്ങനെ കച്ചവടക്കാർ തമ്മിൽ സ്വർണം അങ്ങോട്ടും ഇങ്ങോട്ടും വിശ്വാസത്തിന്റെ പുറത്ത് കൊടുത്തയയ്ക്കാറുണ്ട്.

 

കസ്റ്റമറിൽ നിന്നും ഓർഡർ സ്വീകരിച്ച ശേഷം വാങ്ങിയ സ്വർണം തിരിച്ച് നൽകുന്നതാണ് പതിവ്. ഈ വിശ്വാസം മുതലടെുത്താണ് ഷഹർനാസ് പതിനൊന്നിൽ അധികം കടകളിൽ നിന്ന് സ്വർണം കൈക്കലാക്കിയത്. ഇങ്ങനെ ഒരു കടയിലെത്തി ഷഹർനാസ് സ്വർണം കൈക്കാലുക്കുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

 

ഏറെ നേരം കഴിഞ്ഞിട്ടും കൊണ്ടുപോയ സ്വർണവുമായി ഷഹർനാസ് തിരിച്ചെത്താതെ വന്നതോടെയാണ് മറ്റ് കടയിലുള്ളവർ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് നിരവധി കടകളിൽ നിന്ന് ഇയാൾ സ്വർണം കൈക്കലാക്കിയതായി മറ്റ് കടക്കാർക്കും മനസ്സിലായത്.

ഷഹർനാസിന്റെ കടയിലുള്ള രണ്ടാമത്തെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കൈക്കലാക്കിയ സ്വർണവുമായി ഇയാൾ മുങ്ങിയത്. ഇതോടെ ഉടമകൾ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം ഒരു കിലോയോളം സ്വർണം ഇയാൾ കൈക്കലാക്കിയിട്ടുണ്ട്.

 

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *