ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ

Spread the love

കൊച്ചി ∙ നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. തന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുക, പരാതിയിൽ കേസെടുത്ത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിലുള്ളത്.

 

വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയ വിഡിയോയിൽ ഉന്നയിച്ചിട്ടുള്ളതെന്ന് അൻസിബ ഹർജിയിൽ പറയുന്നു. ലക്ഷ്മിപ്രിയയ്ക്കു പുറമേ യുട്യൂബ് ചാനലിന്റെ ഉടമ, നടി ശ്വേതാ മേനോൻ എന്നിവർ ചേർന്നു തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പരാമർശങ്ങളെന്ന് അൻസിബ പറയുന്നു. അപകീർത്തികരമായ പ്രചാരണം മൂലം തനിക്ക് രക്തസമ്മർദം ഉയരുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തെന്ന് അൻസിബ പറയുന്നു.

 

യുട്യൂബ് ചാനൽ വഴി തനിക്കെതിരെയുള്ള പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ജൂൺ 26 ന് പാലാരിവട്ടം പൊലീസിലും തുടർന്ന് ജൂൺ 29 ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനും അൻസിബയുടെ മൊഴി രേഖപ്പെടുത്താനുമായിരുന്നു കോടതി നിർദേശം. ഇത് ചോദ്യം ചെയ്താണ് അൻസിബയുടെ ഹർജി.

 

തന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ബിഎൻഎസിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് പൊലീസിനു നേരിട്ടു കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റങ്ങളാണെന്ന് അൻസിബ പറയുന്നു. സുപ്രീം കോടതി വിധികളുടെ ലംഘനമാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെന്നും ഹർജിയിൽ പറയുന്നു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *