കുടുംബവഴക്കിനു പിന്നാലെ ഇരട്ടക്കൊലപാതകം; ഭാര്യയെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

Spread the love

ചെന്നൈ ∙ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഇരട്ടക്കൊലപാതകം. രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.

 

ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ഇയാളും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. ഇന്ന് രാവിലെ ദമ്പതികൾ തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടാകുകയും, ഇതിൽ പ്രകോപിതനായ ചെല്ലമുത്തു കയ്യിലിരുന്ന അരിവാൾ ഉപയോഗിച്ച് ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിവീഴ്ത്തുകയുമായിരുന്നു.

 

ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് (എസ്പി) സന്ദീഷ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *