ഇതാ പുരോഹിതൻ” പുസ്തക പ്രകാശനം 

Spread the love

 

 

കോഴിക്കോട് അർച്ച്ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അന്നക്കുട്ടി പീറ്റർ രചിച്ച “ഇതാ പുരോഹിതൻ” എന്ന ആത്മീയ ഗ്രന്ഥത്തിന്റെ പ്രകാശനം ഭംഗിയായി നടന്നു.

റവ. ഡോ. അലോഷ്യസ് കുളങ്ങര സ്വാഗതം ആശംസിച്ചു. സഭയും പൗരോഹിത്യവും വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പൗരോഹിത്യത്തിന്റെ മഹത്വവും മാന്യതയും തുറന്നുകാട്ടുന്ന അനുഭവക്കുറിപ്പുകളുടെ ഈ സമാഹാരം വലിയ പ്രത്യാശ നൽകുന്നതാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ, കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത, പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി പ്രശസ്ത എഴുത്തുകാരി ഷീല ടോമി ഏറ്റുവാങ്ങി. ഒരു നല്ല പുരോഹിതനാകുക എന്നാൽ ഒരു നല്ല മനുഷ്യനാകുക എന്നാണ് അർത്ഥമെന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. ഈ പുസ്തകം അനേകർക്ക് പ്രചോദനമാകട്ടെ യെന്നും

വിശ്വാസജീവിതത്തിന് ആത്മീയ വെളിച്ചവും മാർഗനിർദേശവും നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യാതൊരു വിവേചനങ്ങളും ഇല്ലാതെ എല്ലാവരെയും ക്രിസ്തുവിന്റെ സ്നേഹത്തിൽ ചേർത്തുനിർത്താൻ കഴിയട്ടെ എന്ന്

ശ്രീമതി. ഷീല ടോമി ആശംസിച്ചു. ഗ്രന്ഥകാരിയായ അന്നക്കുട്ടി പീറ്റർ മറുപടി പ്രസംഗത്തിൽ, ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് പിന്നിലെ ആത്മീയാനുഭവങ്ങളും പ്രചോദനവും പങ്കുവെച്ചു.

അവസാനമായി പി. എം. ജോൺ നന്ദിപ്രസംഗം നടത്തി. വിശിഷ്ടാതിഥികളുടെയും സാഹിത്യ-ആത്മീയ മേഖലയിലെ പ്രമുഖരുടെയും വിശ്വാസിസമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ഏറെ ശ്രദ്ധേയവും അനുഗ്രഹീതവുമായി മാറി. “ഇതാ പുരോഹിതൻ” എന്ന ഗ്രന്ഥം വായനക്കാർക്ക് ആത്മീയ വളർച്ചയ്ക്കും വിശ്വാസപരമായ ചിന്തകൾക്കും പ്രചോദനമാകുമെന്ന പ്രത്യാശയോടെയാണ് ചടങ്ങ് സമാപിച്ചത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *