ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു

Spread the love

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

 

2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിന്‍ രാജ്. നാലു വര്‍ഷത്തിന് വക്കീലിനൊപ്പം ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ ഹാജരായി. എന്നാല്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു.

 

റിമാന്‍ഡ് വിധി കേട്ടതോടെ നിതിന്‍ രാജ് കോടതിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കേസിലെ രണ്ടു പ്രതികള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിലെ ഒരു പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. കോടതിയില്‍ നിന്നും രക്ഷപ്പെട്ട നിതിന്‍രാജിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

 

  • Related Posts

    യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസറും ആലപ്പുഴ സ്വദേശിനിയുമായ പൂര്‍ണിമ ജെ പ്രകാശിന്റെ (45) അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പൂജപ്പുര ചാടിയറ ലൈനിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.  …

    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ…

    Leave a Reply

    Your email address will not be published. Required fields are marked *