കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

Spread the love

 

8:00 AM

 

താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സമീപത്തെ പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ദേശീയപാതയിലേക്ക് വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയനാട് ചുരം മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഈങ്ങാപ്പുഴ ടൗണിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്.

 

ചുരത്തിലും താഴ്‌വരയിലും തുടരുന്ന ശക്തമായ പെയ്ത്തിൽ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ താമരശ്ശേരി ചുരം വഴിയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

അപകടസാധ്യത കണക്കിലെടുത്ത് യാത്രക്കാർ ചുരം മേഖലയിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പുറത്തിറങ്ങി നിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം എന്നും അഭ്യർത്ഥിക്കുന്നു.

  • Related Posts

    യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസറും ആലപ്പുഴ സ്വദേശിനിയുമായ പൂര്‍ണിമ ജെ പ്രകാശിന്റെ (45) അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പൂജപ്പുര ചാടിയറ ലൈനിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.  …

    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ…

    Leave a Reply

    Your email address will not be published. Required fields are marked *