ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Spread the love

 

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാവുമന്ദം വില്ലേജിലെ തയ്യിൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കാപ്പുവയൽ ജി എൽ പി സ്കൂളിലേക്കാണ് ആളുകളെ മാറ്റിയത്. എട്ട് കുടുംബങ്ങളിലെ 24 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇതില്‍ എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.

 

ചെക്കണ്ണി കാട്ടുനായ്ക്ക ഉന്നതിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് മുന്ന് കുടുംബങ്ങളെയും കാപ്പുവയൽ ജി എൽ പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതില്‍ നാല് പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണുള്ളത്.

 

*ജില്ലയില്‍ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു*

 

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ല – താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

 

ജില്ലാതല കൺട്രോൾ റൂം-

 

04936 204151, 9526804151, 8078409770.

 

വൈത്തിരി താലൂക്ക്- 04936 256100, 04936 255229, 8590842965, 9447097705

 

ബത്തേരി താലൂക്ക്-04936 220296, 04936 223355, 6238461385, 9447097707

 

മാനന്തവാടി താലൂക്ക്- 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങൾക്ക് 1077 എന്ന ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം.

 

*ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം*

 

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദ സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കുകയും വേണം. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യർഥിച്ചു.

 

 

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *