അവെക്കോഡ വയനാടിന്റെ കാർഷിക മേഖലയെ സക്രിയമാക്കും

Spread the love

 

 

ബത്തേരി.ലോകത്തെ അവെക്കോഡ കൃഷിയിലെ ഇരുപത് ശതമാനവും ഉദ്പ്പാദിപ്പിക്കുന്ന വയനാടിനെ, ശാസ്ത്രീയമായ മികവോടെ ശാക്തീകരിച്ചാൽ വയനാട് അവെക്കോഡയുടെ പറുദീസയായി മാറുമെന്ന് ബത്തേരിയിൽ നടക്കുന്ന അവെക്കോഡ ഫെസ്റ്റിവലിൽ നടന്ന സംവാദങ്ങളിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.

 

പ്രമേഹ രോഗികൾക്ക് പോലും ഉത്തമമായ അവെക്കോഡ പോഷക – ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.

 

പരിചരണം, ആവശ്യമായ വള പ്രയോഗം, എന്നിവയുടെ ക്രമീകരണങ്ങളിലൂടേയും വളർത്തിയെടുത്ത ഗുണമേന്മയുള്ള പഴം

ലോക വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിയും.

 

ഇത് വഴി കർഷകർക്ക് അധിക വരുമാനം ഉറപ്പ് വരുത്തിയുള്ള പദ്ധതികൾ കൃഷി വകുപ്പുമായി ഏകോപ്പിച്ച് നടത്താൻ ഉള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

 

വയനാട് ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കൃഷി വകുപ്പിന്റേയും ബത്തേരി മുൻസിപ്പി ലാറ്റിയും സഹകരണത്തോടെ നടത്തിയ രണ്ടാമത് അവെക്കോഡ ഫെസ്റ്റ് കർഷക പങ്കാളിത്തം കൊണ്ട് സവിശേഷ ശ്രദ്ധ നേടി.

 

 

കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ പ്രതിസഡിയിലാക്കുന്ന ഇക്കാലത്ത് കൃത്യമായ സൂക്ഷ്മതയോടേയും

ശാസ്ത്രീയമായ പരിചരണത്തിലൂടേയും അവലക്കോഡ കൃഷിയിലൂടേയും പോസ്റ്റ് ഹാർവെസ്റ്റിങ്ങിന് ശേഷം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടേയും ലോക വിപണിയിൽ നമുക്ക് സുസ്ഥിരമായ ഇടം ഉറപ്പിക്കാനാകുമെന്നും അതിനാവാശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഇന്ത്യയിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ വയനാട്ടിലെ കർഷകർക്ക് ഉറപ്പ് നൽകി.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *