യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു; നേരിട്ടത് ക്രൂരപീഡനം

Spread the love

ഗുണ ∙ ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് അവശനാക്കി, ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കൊൽക്കത്ത സ്വദേശിനിയായ യുവതി ജാർഖണ്ഡിലാണ് ജോലി ചെയ്യുന്നത്. പ്രതിശ്രുതവരനെ കാണാനാണ് ഇവർ ഗുണയിലെത്തിയത്.

വ്യാഴാഴ്ച രാത്രി ഇരുവരും ബൈക്കിൽ ക്ഷേത്രത്തിൽ പോയി മടങ്ങിവരവേ ഒരുസംഘം ആളുകൾ തടഞ്ഞു. തങ്ങളുടെ വാഹനം പഞ്ചറായി, സഹായിക്കണമെന്നാണ് അവർ പറഞ്ഞത്. യുവതിയും യുവാവും ബൈക്കിൽ നിന്നിറങ്ങി. പെട്ടെന്ന് പ്രതികൾ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. പിന്നാലെ യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിക്കുകയും മരക്കഷ്ണം കയറ്റാൻ ശ്രമിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

 

യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ പ്രതികൾ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധന നടത്തി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *