വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 1068 പേരെ മാറ്റിപ്പാർപ്പിച്ചു

Spread the love

 

കൽപ്പറ്റ : വയനാട് ജില്ലയിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നായി 324 കുടുംബങ്ങളിലെ 1068 പേരെയാണ് നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.

 

ക്യാമ്പുകളിൽ കഴിയുന്നവരിൽ 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 32 വയോധികർക്കും മൂന്ന് ഗർഭിണികൾക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഒരാൾക്കും പ്രത്യേക പരിരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത് വൈത്തിരി താലൂക്കിലാണ് – 14 എണ്ണം. മാനന്തവാടി താലൂക്കിൽ ആറും സുൽത്താൻ ബത്തേരിയിൽ മൂന്നും ക്യാമ്പുകൾ വീതമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

 

താലൂക്ക് അടിസ്ഥാനത്തിലുള്ള ക്യാമ്പുകൾ:

 

വൈത്തിരി താലൂക്ക്: കാപ്പുവയൽ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ. യു.പി സ്കൂൾ, മുട്ടിൽ

ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ. ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം എൽ.പി സ്കൂൾ, തെക്കുംതറ എ.യു.പി സ്കൂൾ, കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിക്കുന്ന് ഗവ. യു.പി സ്കൂൾ, പരിയാരം ഗവ. ഹൈസ്കൂൾ.

 

മാനന്തവാടി താലൂക്ക്: പുളിഞ്ഞാൽ സ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ. യു.പി സ്കൂൾ, കൈതകൊല്ലി ഗവ. യു.പി സ്കൂൾ, കുഞ്ഞോം എ.യു.പി സ്കൂൾ.

 

സുൽത്താൻ ബത്തേരി താലൂക്ക്: ശ്രേയസ് ബത്തേരി, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ.

 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റുന്നത് തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *