അപകടത്തിൽപ്പെട്ട കാറിൽ നിന്നും എംഡിഎംഎയും, കഞ്ചാവും കണ്ടെത്തി

Spread the love

പിണങ്ങോട്: നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോള്‍ കാറില്‍ നിന്നുംഎംഡിഎംഎയും, കഞ്ചാവും കണ്ടെത്തി. ഇന്നലെ രാത്രി പിണങ്ങോട് അത്തിമൂല ചാത്തോത്ത് ആണ് സംഭവം നടന്നത്.

വൈത്തിരി എസ്.ഐ സി.കെ ലയമോളും, പ്രൊബോഷന്‍ എസ്.ഐ ലാന്‍സി ദാസും സംഘവുമാണ് കാറിനുള്ളില്‍ നടത്തിയ വിശദമായ പരിശോധനക്കൊടുവില്‍ മയക്കുമരുന്ന് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് പിണങ്ങോട് സ്വദേശികളായ പനന്തറ വീട്ടില്‍ പി.അബ്ദുള്‍ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താന്‍ വീട്ടില്‍ വി.വി സൈനുദ്ധീന്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തു. 1.07 ഗ്രാം എംഡിഎംഎ യും, 0.84 ഗ്രാം കഞ്ചാവുമാണ് പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെടുത്തത്. കെ.എല്‍ 17 എഫ് 8315 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയ വ്യക്തിയെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *