22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്

Spread the love

 

മാനന്തവാടി: കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്.

കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയായിരുന്നത്.

പ്രതി വയനാട്ടിലുണ്ടെന്നകാസർഗോഡ് എസ്.പിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. റഫീക്കിന്റെ നിർദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ, സി.എം. നിസാർ എന്നിവർ രാത്രി തന്നെ പ്രതിയുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടർന്ന് ഹൊസ്ദുർഗ് പോലീസ് എ.എസ്.ഐ. ശ്രീജിത്ത് കാവുങ്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജേഷ് എന്നിവരോടൊപ്പം ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

2004 ജനുവരി 9-നാണ് കേസിനാസ്പദമായ സംഭവം. കട പൂട്ടി ഏകദേശം 80,000-വുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലഞ്ചരക്ക് വ്യാപാരിയെ പുതിയകോട്ടയിൽ വെച്ച് ഒരു സംഘം ആക്രമിച്ച് പണം കവരാൻ ശ്രമിച്ചു. വധശ്രമക്കേസിൽ അന്വേഷണം നടത്തിയ ഹൊസ്ദുർഗ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ജാമ്യത്തിലിറങ്ങിയ മുനീർ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താമസിച്ച ശേഷം, ചാത്തോത്ത് മുനീർ, ആമിന മൻസിൽ, നല്ലൂർനാട് പി.ഒ. എന്ന വ്യാജ വിലാസത്തിൽ വയനാട്ടിൽ സ്ഥിരതാമസമാക്കി കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *