മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം

Spread the love

കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒ.എം.ആർ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

ഇതേ ദിവസങ്ങളിൽ നടക്കാനിരുന്ന വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം, മൂന്നാം ഘട്ടം, നാലാം ഘട്ടം) മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് അവസരം ആഗസ്റ്റ് 22 ന് വീണ്ടും അവസരം ഒരുക്കുമെന്നും പി.എസ്.സി അറിയിച്ചു.

 

കായികക്ഷമതാ പരീക്ഷ മാറ്റി വച്ചു

 

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്‌തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ആഗസ്റ്റ് മാസം 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

 

പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം, മൂന്നാം ഘട്ടം, നാലാം ഘട്ടം) മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് അവസരം

 

2026 ജൂലൈ 18-ന് നടന്ന പത്താംതരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം), 2026 ആഗസ്റ്റ് 1-ന് നടന്ന മൂന്നാം, നാലാം ഘട്ട പ്രാഥമിക പരീക്ഷകൾ എന്നിവ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം.

 

പരീക്ഷാദിവസം അംഗീകൃത സർവകലാശാല/സ്ഥാപന പരീക്ഷ ഉണ്ടായിരുന്നവർ, അപകടം അല്ലെങ്കിൽ അസുഖം മൂലം ചികിത്സയിലായിരുന്നവർ, പ്രസവസംബന്ധമായ അസുഖമുള്ളവർ, സ്വന്തം വിവാഹം നടന്നവർ, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർ, കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 1-ലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ ഈ അവസരം ലഭിക്കും. പുനഃപരീക്ഷ 2026 ആഗസ്റ്റ് 22-ന് രാവിലെ 10.30 മുതൽ 12.05 വരെ നടക്കും.

 

ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം അവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ജില്ലക്കാർ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിൽ) നേരിട്ട് അപേക്ഷ നൽകണം. 2026 ആഗസ്റ്റ് 3 മുതൽ 7 വരെ വൈകിട്ട് 5.15-നകം ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ആഗസ്റ്റ് 3-ന് മുമ്പുള്ള അപേക്ഷകൾ പരിഗണിക്കില്ല. തപാൽ വഴിയോ ഇ-മെയിൽ വഴിയോ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

  • Related Posts

    ‘മുൻപും കാറും ബൈക്കും ഓടിച്ചു, ഇതുമായി സ്കൂളിലും പോയി; പിതാവ് അറിഞ്ഞില്ല’: പിതാവിന്റെ അസാന്നിധ്യത്തിൽ 17കാരന്റെ മൊഴി

    Spread the love

    Spread the loveകൊച്ചി∙ വാഹനാപകടത്തിൽ ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഈ നടപടി. താൻ…

    തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ നടന്ന രണ്ട് വ്യത്യസ്ത സൈബർ തട്ടിപ്പുകളിൽ വനിതയ്ക്കും കർഷകനുമായി നഷ്ടമായത് ഏകദേശം ഒരു കോടി രൂപ. കോടഞ്ചേരി സ്വദേശിനിയായ ഗൃഹനാഥയ്ക്ക് 49.20 ലക്ഷം രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49.10 ലക്ഷം രൂപയുമാണ്…

    Leave a Reply

    Your email address will not be published. Required fields are marked *