വീട്ടിലേക്ക് വഴി ലഭിക്കുന്നില്ല; പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

Spread the love

മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ് സംഭവം. വാഴയൂർ സ്വദേശി ഗോപാലനും കുടുംബവുമാണ് ഭീഷണിയുമായി എത്തിയത്. പെട്രോൾ കുപ്പിയുമായാണ് കുടുംബം പഞ്ചായത്ത് ഓഫീസിലെത്തിയത്. വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ചാണ് കുടുംബം ഭീഷണി‌ മുഴക്കിയത്.

 

വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയതായാണ് കുടുംബം പറയുന്നത്.‌ എന്നാൽ റോഡ് ഉൾപ്പെടുന്ന ആസ്ഥി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണമെന്നും കുടുംബം പറയുന്നു. നിലവിൽ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. പരിഹാരം ഉടൻ കാണുമെന്ന് പൊലീസ് കുടുംബത്തിനി ഉറപ്പു നൽകിയിട്ടുണ്ട്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *