പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം

Spread the love

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയോധിക ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദനം.കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കൽ ലാൻസി തോമസ് (63), ഭാര്യ അമ്മിണി (60) എന്നിവർക്കാണ് മർദനമേറ്റത്.അയൽവാസിയായ തോമസ് വൈദ്യരാണ് ഇവരെ മർദ്ദിച്ചത്. ഇയ്യാൾക്കെതിരെ കമ്പളക്കാട് പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. മർദനത്തിൽ ലാൻസിന്റെ ഇരു കൈകളും, അമ്മിണിയുടെ ഒരു കൈയ്യും ഒടിഞ്ഞിട്ടുണ്ട്. കൂടാതെ അമ്മിണിയുടെ തലയ്ക്ക് മുറിവേൽക്കുകയും, കാലിന് ചതവേൽക്കുകയും ചെയ്തിട്ടുണ്ട്. അമ്മിണി നിലവിൽ ന്യൂറോ സർജൻ്റെ നിർദേശപ്രകാരം മരുന്നു കഴിച്ച് വന്നിരുന്ന വ്യക്തിയുമായിരുന്നു. അതിനിടയിലാണ് ഈ സംഭവം. വർഷങ്ങൾക്ക് മുമ്പേ ഇരു കുടുംബങ്ങൾക്കും ഇടയിൽ വഴി തർക്കവും മറ്റും നില നിന്നിരുന്നു. മുൻപ് ഒരു തവണ തോമസ് ലാൻസിനെ ആക്രമിച്ചതായി പറയുന്നുണ്ട്. അന്ന് ലാൻസറിയാതെ പോലീസ് പരാതി ഒതുക്കിയതായി ലാൻസ് ആരോപിക്കുന്നുണ്ട്. സംഭവ ശേഷം തോമസും ഏതോ ആശുപത്രിയിൽ ചികിത്സ തേടിയതായി പറയുന്നുണ്ട്. പ്രസ്‌തുത വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

  • Related Posts

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *