മഴക്കെടുതി: കെഎസ്ഇബിയ്ക്ക് 25 കോടിയുടെ നാശനഷ്ടം; ബാധിച്ചത് 2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിയ്ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 233 ട്രാന്‍സ്ഫോര്‍‍മറുകള്‍ പൂര്‍ണമായും‍ വെള്ളത്തിനടിയിലായി. 63676 ഉപഭോക്താക്കള്‍‍ക്ക് ഇനിയും വൈദ്യതിബന്ധം പുനഃസ്ഥാപിക്കാനുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

 

വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും ഇതിനായി ജനങ്ങളും സഹകരിക്കണമെന്നും ഇനിയും മഴ തുടരുകയാണെങ്കിൽ നാശനഷ്ടം വർധിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *