കർണാടക–കോഴിക്കോട് ‘ഫ്ലൈ ബസ്’; ആദ്യ സർവീസ് 15ന്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Spread the love

 

കോഴിക്കോട്∙ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈ ബസിന്റെ ആദ്യ സർവീസ് ഈ മാസം 15 ന് ആരംഭിക്കും. സ്വാതന്ത്ര്യദിന സമ്മാനം എന്ന വിധത്തിലാണ് ആദ്യ സർവീസ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽനിന്ന് അന്നു രാത്രി 10.40 ന് സർവീസ് തുടങ്ങുക. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് സർവീസാണ് ഇത്. www.ksrtc.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി ലെയ്സൺ ഓഫിസർ ജി.പ്രശാന്ത് പറഞ്ഞു.

 

 

ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സർവീസ്. 41 സീറ്റുള്ള സെമി സ്ലീപ്പർ എസി ബസ് ഉപയോഗിച്ചാണ് സർവീസ്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്നു യാത്ര തുടങ്ങി രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി 10:45ന് എത്തി അവിടെനിന്നു യാത്രക്കാരെ കയറ്റി കോഴിക്കോട്ടേക്കു പുറപ്പെടും. പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുൻസൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കൽപറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണു മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. കോഴിക്കോടുനിന്നു രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തും.

 

ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ് ഉണ്ടാകും. കൽപറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹൻസൂർ: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണു മടക്കയാത്രയിൽ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. ബെംഗളൂരു-കോഴിക്കോട് യാത്രയ്‌ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. മലബാറിൽനിന്നുള്ള യാത്രക്കാർക്കു പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ. നിലവിൽ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരു, മടിക്കേരി, കുന്ദാപുര എന്നിവിടങ്ങളിലേക്ക് കർണാടക ആർടിസിയുടെ ഫ്ലൈ ബസ് സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലെത്താൻ വലിയ തുക മുടക്കി ടാക്സി വിളിക്കുന്നവർക്ക് കോഴിക്കോട്ടേക്കുള്ള ബസ് സർവീസ് സഹായകമാകും. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ഗതാഗതക്കുരുക്കിലും മറ്റും നിലവിൽ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്ലൈ ബസ് സഹായമാകുമെന്നാണ് പ്രതീക്ഷ.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *