ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ

Spread the love

ബത്തേരി: ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ. കാര്യമ്പാടി, ചൂതുപാറ ഭാഗം എലമ്പിലക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 200 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. ഇയാൾ നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായി ഇന്ന് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി വില്ലേജിൽ കല്ലുർകുന്ന്-വാകേരി റോഡിൽ കല്ലൂർകുന്ന് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. പരിശോധന പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീബ് ബി, സുധീഷ് വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായ് ടി പി എന്നിവർ പങ്കെടുത്തു.

  • Related Posts

    കല്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    Spread the love

    Spread the love    കല്പറ്റ: കല്പറ്റ എസ്‌പി (SP) ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വൻ അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി.   സംഭവം നടന്നയുടൻ കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ്…

    35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

    Spread the love

    Spread the loveബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *