ലഹരികേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം

Spread the love

തിരുവനന്തപുരം: ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തരുത്. അത്തരം ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുത്. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണം. മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

 

കേസുകളുടെ അന്വേഷണത്തിനോ പ്രോസിക്യൂഷനോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ അഡ്മിനായുള്ള സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

 

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *