സ്ഥാനാർഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റർ രക്തം വാർന്ന് മരിച്ചു; വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല

Spread the love

ചമ്പക്കുളം (ആലപ്പുഴ) ∙ സ്ഥാനാർഥി പര്യടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ അനൗൺസ്മെന്റ് വാഹനത്തിൽ രക്തം വാർന്നു മരിച്ചു. ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു(53) ആണ് വേരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്നു രക്തം വാർന്ന് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഉദയകുമാറിന്റെ സ്ഥാനാർഥി പര്യടനത്തിനിടെ ഇന്നലെയാണ് സംഭവം.

 

അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. വേരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നു പോകുന്ന വിവരം രഘു അറിഞ്ഞില്ല. വാഹനത്തിലായിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടുമില്ല. ചമ്പക്കുളം പതിമൂന്നാം വാർഡിൽ സ്ഥാനാർഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് രക്തം വാർന്നുപോകുന്ന വിവരം അറിഞ്ഞത്.

 

ഉടൻതന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവപ്രവർത്തകനാണു രഘു. ഭാര്യ: സിന്ധു. മക്കൾ: വിശാഖ്(ഖത്തർ), വിച്ചു. മരുമകൾ: അരുന്ധതി.

  • Related Posts

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *