നാടിനെ ഞെട്ടിച്ച് ദാരുണാന്ത്യം; മരണത്തിലും പരസ്പരം ചേർത്തുപിടിച്ച് സഹോദരനും സഹോദരിയും

Spread the love

വിഴിഞ്ഞം ∙ ജീവിതത്തിൽ എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന സഹോദരനും സഹോദരിയും മരണത്തിലും ഒന്നിച്ചതു വീടിനൊപ്പം നാടിന്റെയും ദു:ഖമായി മാറി. മാർത്താണ്ഡത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ച പയറ്റുവിള കൊല്ലകോണം ചരുവിള കിഴക്കരിക് വീട്ടിൽ രഞ്ജിത് കുമാറിന്റെയും (24) രമ്യയുടെയും (22) ദാരുണാന്ത്യമാണ് നാടിനെ ഞെട്ടിച്ചത്. മാതാപിതാക്കളും 2 മക്കളും ചേർന്ന കുടുംബത്തിലെ കുട്ടികളുടെ അകാലവേർപാടിൽ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല ബന്ധുക്കൾക്കും നാട്ടുകാർക്കും. കഷ്ടതകൾക്കിടെ കഠിനാധ്വാനത്തിലൂടെ പഠിച്ചു ജോലി നേടിയതിലെ സന്തോഷത്തിനും ശോഭനമായ ഭാവിയെന്ന സ്വപ്നത്തിനും അധിക ആയുസ്സ് നൽകാതെയാണ് വിധി ഇരുവരുടെയും ജീവൻ കവർന്നത്.

 

കൽപണിക്കാരൻ വിജയകുമാറിന്റെയും കോട്ടുകാൽ ഹരിതസേനാംഗം റീഷയുടെയും മക്കളാണ് ഇരുവരും. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങി. മാതാപിതാക്കളും രണ്ടു മക്കളും തമ്മിലുണ്ടായിരുന്നതു വലിയ ആത്മബന്ധമായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് വിജയകുമാർ മക്കളെ പഠിപ്പിച്ചത്. ഇരുവരും ജോലി നേടിയപ്പോൾ ഏറെ സന്തോഷമായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കൾക്കൊപ്പം രണ്ടു മക്കളും കൂടും.

 

വീടു പണിതത് ഇവർ നാലുപേരുടെയും അധ്വാനത്താലായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണിയുൾപ്പെടെ നടത്തണമെന്നതും തങ്ങളെ പഠിപ്പിച്ച വകയിലുള്ള പിതാവിന്റെ കടബാധ്യത തീർക്കണമെന്നതും മക്കളുടെ ആഗ്രഹമായിരുന്നു. ഇരുവരും ജോലിക്ക് ഒരുമിച്ചാണു പോയി വന്നിരുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി നിന്നിരുന്ന കുട്ടികൾ ആരാധനാലയത്തിലെ ക്വയർ സംഘത്തിലും ഉണ്ടായിരുന്നു. പ്രിയമക്കളുടെ വിയോഗത്തിന്റെ ആഘാതത്തിലായ അച്ഛനമ്മമാര സമാധാനിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും. മൃതദേഹങ്ങൾ കോട്ടുകാൽ സിഎസ്ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം വീട്ടുവളപ്പിൽ‌ സംസ്കരിച്ചു.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *