സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

Spread the love

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെന്‍ഷന്‍. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്.

 

കാസര്‍കോട് കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ തയാറാക്കിയ ചോദ്യാവലിയാണ് വിവാദമായത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

 

ഓഗസ്റ്റ് 6 ന് കാസര്‍കോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ ഫ്രീഡം ക്വിസ് എന്ന പേരിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ‘ബ്രിട്ടിഷുകാരുടെ കയ്യില്‍നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?’ ആര് എന്നതായിരുന്നു വിവാദമായ ചോദ്യം. ഇതിനുള്ള ഉത്തരമായി വിഡി സവര്‍ക്കര്‍ എന്നാണ് അധ്യാപകര്‍ക്കു നല്‍കിയ ഉത്തരസൂചികയില്‍ രേഖപ്പെടുത്തിയിരുന്നത്. 15 ചോദ്യങ്ങള്‍ക്കു പുറമേ നല്‍കിയ 5 ടൈ ബ്രേക്കര്‍ ചോദ്യങ്ങളില്‍ അവസാനത്തേതായിരുന്നു ഈ ചോദ്യം.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *