291 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസിൽ മുഖ്യ പ്രതി പിടിയിൽ

Spread the love

എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്, മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ കാസർഗോഡ് വെച്ച് അറസ്റ്റ് ചെയ്തത്.

 

2025 മാർച്ച് മാസം വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കാസറഗോഡ് സ്വദേശികളായ ജാബിർ, മുഹമ്മദ്കുഞ്ഞി എന്നിവർ കാറിൽ കടത്തിക്കൊണ്ടുവന്ന 7 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത കാറിലെ രഹസ്യ അറയിൽ നിന്നും 285 ഗ്രാം MDMA കൂടി പിന്നീട് കണ്ടെടുത്തു. ടി പ്രതികൾ ഇപ്പോഴും റിമാണ്ടിൽ കഴിഞ്ഞു വരികയാണ്. എക്സൈസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവരുന്നതിന് ആസൂത്രണം നടത്തിയത് കാസർകോട് ചെങ്ങള സ്വദേശിയായ ബഷീർ അബ്ദുൽ ഖാദർ ആണെന്ന് കണ്ടെത്തി ടിയാനെ മൂന്നാം പ്രതി സ്ഥാനത്ത് ചേർത്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ കല്പറ്റ എൻഡിപിഎസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മൊത്ത വിൽപ്പനക്കാർക്ക് MDMA എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് ഇയാൾ. മാനന്തവാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ശശി, പ്രിവന്റീവ് ഓഫീസർ പി.കെ.ചന്തു, സിവിൽ എക്സൈസ് ഓഫീസർ സ്റ്റാലിൻ വർഗീസ്, ഡ്രൈവർ അമീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    മാനന്തവാടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the love  മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ…

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *