പള്ളിക്കുന്ന്: പള്ളിക്കുന്ന് സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ സുനിലിന്റേയും റെമിയുടേയും മകനായ അമല്‍ പി.എസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സംസ്‌കാരം നാളെ (ഡിസംബര്‍ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.








