മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ പാർട്ടിയും ബാവലിഎക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ 50ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് തെക്കുംമുറിയിൽ ജിഥുൻ എം.സി ആണ് പിടിയിലായത്.പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ അജയകുമാർ കെ കെ സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്,അമൽ ജിഷ്ണു ,മഹേഷ്. കെ എം ,ഷാഫി . ഒ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി എന്നിവർ പങ്കെടുത്തു.








