പ്രണയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം, വാക്കേറ്റം: കോഴിക്കോട്ട് 3 യുവാക്കൾക്കു വെട്ടേറ്റു

Spread the love

കോഴിക്കോട്∙ കുറ്റ്യാടിയിൽ മൂന്നു യുവാക്കൾക്കു വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തെ തുടർന്നാണു യുവാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്നാണു വിവരം.

 

ഞായറാഴ്ച രാത്രി 9.20 ന് ആണ് സംഭവം. കുറ്റ്യാടി നിട്ടൂർ മൊട്ടന്തറ എന്ന സ്ഥലത്താണു യുവാക്കൾക്കു വെട്ടേറ്റത്. ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണു വെട്ടേറ്റത്. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കുകളിൽ എത്തിയ ഒരാളുടെ മകളുമായി വെട്ടേറ്റ ഷോജിന്റെ ബന്ധു പ്രണയത്തിലായിരുന്നു. ഇതു സംബന്ധിച്ച തർക്കത്തെ തുടർന്നു വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വാക്കത്തി ഉപയോഗിച്ചു വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു

യുവാക്കളെ വെട്ടിയശേഷം ബൈക്കുകളിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു. നരിക്കാട്ടേരി സ്വദേശി ശ്രീജിത്ത് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. വെട്ടേറ്റവരുടെ പരുക്കുകൾ ഗുരുതരമല്ല. ഇവരിൽ ഷോജിനെയും ബബിനെയും മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടങ്ങി.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *