വാടകയ്ക്കെടുത്ത വീട് ഉടമ അറിയാതെ പണയത്തിന്; തട്ടിയത് ലക്ഷങ്ങൾ

Spread the love

കാക്കനാട്: കാക്കനാട് കേന്ദ്രീകരിച്ച് വീട്‌ മാഫിയ പിടിമുറുക്കുന്നു. വാടകയ്ക്ക് വീടുകളെടുത്ത് ഉടമ അറിയാതെ കള്ളരേഖകളുണ്ടാക്കി മറിച്ചു പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങളാണ് പ്രദേശത്ത് സജീവമാകുന്നത്. തൃക്കാക്കര ഭാഗത്ത് വാടകവീടുകൾക്കും പണയവീടുകൾക്കും വൻ ഡിമാൻഡ് ഉയർന്നതോടെയാണ് തട്ടിപ്പുസംഘങ്ങൾ ഇത് മുതലാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം തൃക്കാക്കര പോലീസിൽ ലഭിച്ച പരാതിയോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തുവന്നത്. വാടകയ്ക്കെടുത്ത വീടുകൾ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുനൽകാതായതോടെ മേൽനോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വീടുകൾ താനറിയാതെ വ്യാജരേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം ഇയാൾ അറിയുന്നത്.

 

മൂന്ന് വീടുകളാണ് പരാതിക്കാരൻ മുൻപ് വാടകയ്ക്ക് നൽകിയിരുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും വീടൊഴിയാനോ, കുടിശ്ശിക തീർക്കാനോ ഇവർ തയ്യാറായിരുന്നില്ല. നിലവിൽ 5.56 ലക്ഷം രൂപയുടെ വാടക കുടിശ്ശിക വരുത്തിവെച്ചിട്ടുണ്ട്. ഇതിനുപുറമേ, വീട്ടുടമയുടെ അറിവോ, സമ്മതമോ ഇല്ലാതെ ഓരോ വീടിനും 10 ലക്ഷം രൂപ വീതം വാങ്ങി മറ്റ് വ്യക്തികൾക്ക് വ്യാജ കരാറുകളുണ്ടാക്കി പണയപ്പെടുത്തി നൽകുകയായിരുന്നു.

 

സംഭവത്തിൽ കാക്കനാട് സ്വദേശിയായ വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരുകയാണ്.

  • Related Posts

    സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

    Spread the love

    Spread the loveകൊച്ചി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാധ്യമങ്ങളില്‍…

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    Leave a Reply

    Your email address will not be published. Required fields are marked *