പാർക്കിങ്ങിനെച്ചൊല്ലി തർക്കം: തലയ്ക്കു വെട്ടേറ്റയാൾ മരിച്ചു

Spread the love

പരവൂർ∙ വാഹനം പാർക്ക് ചെയ്തതു സംബന്ധിച്ച തർക്കത്തിൽ തലയ്ക്കു വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്കു താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. പ്രതി പരവൂർ കോട്ടപ്പുറം പുതിയിടത്ത് തെക്കേവീട്ടിൽ തൊടിയിൽ ഉല്ലാസ് മോഹൻ (സായിപ്പ്–40) റിമാൻഡിലാണ്.

 

കഴിഞ്ഞ ജൂലൈ ആറിനാണ് സംഭവം. പരവൂർ കോങ്ങാൽ തകലോട്ട് ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്കു താമസിക്കുന്ന കോട്ടപ്പുറത്തെ വീടിനു മുന്നിൽ ഓട്ടോ പാർക്ക് ചെയ്തത് പ്രതിയായ ഉല്ലാസ് ചോദ്യം ചെയ്യുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് ഉല്ലാസ് ബാലചന്ദ്രന്റെ തലയ്ക്കു വെട്ടിയതായി പൊലീസ് പറയുന്നു. തടസ്സം പിടിക്കാനെത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും വെട്ടേറ്റിരുന്നു.

 

ഗുരുതരമായി പരുക്കേറ്റ ബാലചന്ദ്രൻ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണു മരിച്ചത്. ശ്രീകലയാണ് ബാലചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ. മക്കൾ: ഭരത്, ഭാവന. സംസ്കാരം ഇന്നു വൈകിട്ട് മകളുടെ വസതിയിൽ.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *