മറക്കല്ലേ… ; ഗ്യാസ് സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ ഓഗസ്റ്റ് 16 ന് മുന്പ് ഇ-കെവൈസി പൂർത്തിയാക്കണം; വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം ?

Spread the love

അടുക്കള ബജറ്റിനെ കാര്യമായി സ്വാധീനിക്കുന്ന ഒന്നാണ് എൽപിജി സിലിണ്ടറുകളുടെ വില. അവയുടെ സബ്സിഡി കൂടി നഷ്ടമാലോ ? അങ്ങനെ സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാം.

 

ഓഗസ്റ്റ് 16-നകം ഇ-കെവൈസി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്താക്കൾക്ക് മെസ്സേജുകൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെയും ഇ-കെവൈസി പൂർത്തിയാക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയിരുന്നു. ‘IndianOil ONE’ ആപ്പ് ഉപയോഗിച്ചോ, ഡെലിവറി സമയത്ത് ഡെലിവറി ജീവനക്കാർ മുഖേനെയോ, ഇൻഡേൻ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇത് ചെയ്യാണമെന്നാണ് കന്പനി അറിയിച്ചിരുന്നത്.

 

ഇൻഡേൻ, എച്ച്പി, ഭാരത് ഗ്യാസ് എന്നീ കന്പനികളുടെ ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ്.

 

സ്റ്റെപ്പ് 1: നിങ്ങളുടെ എൽപിജി ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യുക.

സ്റ്റെപ്പ് 2: എൽപിജി അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

സ്റ്റെപ്പ് 3: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നൽകി ഫോൺ നമ്പർ വെരിഫൈ ചെയ്യുക.

സ്റ്റെപ്പ് 4: നിങ്ങളുടെ എൽപിജി അക്കൗണ്ട് ലിങ്ക് ചെയ്യുക അല്ലെങ്കിൽ ആക്സസ് ചെയ്യുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനായി 16 അക്ക എൽപിജി ഐഡി നൽകണം. അതേസമയം, ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL) ആപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്).

സ്റ്റെപ്പ് 5 : ഇ-കെവൈസി ഓപ്ഷൻ തുറക്കുക. (ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ‘MY PROFILE’ ഭാഗത്തിലും , ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹോംപേജിലും, എച്ച്പി പേ (HP Pay) ആപ്പിൽ ‘LPG section’ വിഭാഗത്തിലും ഇ-കെവൈസി ഓപ്ഷൻ കാണാം)

സ്റ്റെപ്പ് 6: നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) അനുമതി നൽകുക.

സ്റ്റെപ്പ് 7: ഫെയ്സ് സ്കാൻ (Face Scan/Capture Face) ക്ലിക്ക് ചെയ്ത്, ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക. സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക.

  • Related Posts

    വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

    Spread the love

    Spread the loveകൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:   ∙ വിദേശത്തു…

    ‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ

    Spread the love

    Spread the loveകൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *