നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Spread the love

ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗളി സ്വദേശിയായ സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തിയ മഡ്ഗാവ് – എറണാകുളം എക്സ്പ്രസ് ട്രെയിനിൽ വച്ചായിരുന്നു അതിക്രമം.

 

കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരിയായ യുവതി. യുവതിയുടെ തൊട്ടടുത്തിരുന്ന സതീഷ് കുമാർ മീണ, ട്രെയിൻ പട്ടാമ്പി സ്റ്റേഷന് സമീപമെത്തിയപ്പോൾ അതിക്രമം നടത്തുകയായിരുന്നു.

 

ഈ സമയം എതിർവശത്തെ സീറ്റിലിരുന്ന സഹയാത്രക്കാരൻ തന്റെ മൊബൈൽ ഫോണിൽ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി. യിനിൽ വെച്ച് തന്നെ യുവതി റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും, സഹയാത്രക്കാരൻ നൽകിയ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഷൊർണൂർ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സതീഷ് കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *