13 ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; വിപുലമായി ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി

Spread the love

തിരുവനന്തപുരം: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ 2 മണി മുതല്‍ കേരളത്തിലെ 13 പ്രത്യേക ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കര്‍ക്കിടകവാവ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് അധിക സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

 

മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബസുകള്‍ പൂള്‍ ചെയ്താണ് ഈ വര്‍ഷത്തെ ക്രമീകരണങ്ങള്‍. കഴിഞ്ഞ വര്‍ഷം അധിക സര്‍വീസുകള്‍ക്കായി 62 ബസുകള്‍ പൂള്‍ ചെയ്തിരുന്നെങ്കില്‍, ഈ വര്‍ഷം ഏകദേശം 100 ബസുകള്‍ അധികമായി പൂള്‍ ചെയ്ത് സര്‍വീസുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

 

യാത്രക്കാരുടെ തിരക്കും ട്രാഫിക് ഡിമാന്‍ഡും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം സ്‌പെഷ്യല്‍ സര്‍വീസുകള്‍ അയക്കുന്നതിനായി ഓരോ പ്രത്യേക കേന്ദ്രത്തിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരെയും ഓഫീസര്‍മാരെയും പ്രത്യേകം ചുമതലപ്പെടുത്തി മുന്‍കൂട്ടി നിയോഗിച്ചിട്ടുള്ളതായി കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.

 

തിരുവല്ലം, വര്‍ക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുമുല്ലവാരം (കൊല്ലം), ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം, തുടങ്ങിയ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൂടുതല്‍ അധിക സ്‌പെഷ്യല്‍ ബസുകള്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുനഃക്രമീകരിച്ച് അയയ്ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

  • Related Posts

    ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ; മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി

    Spread the love

    Spread the loveകൊച്ചി ∙ നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതികളുണ്ടെന്നു കണ്ടെത്തി. അന്വേഷണ സംഘം ഇയാൾ മുൻപു ജോലി ചെയ്ത പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ…

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    Leave a Reply

    Your email address will not be published. Required fields are marked *