യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ സംഭവം; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

Spread the love

തിരുവനന്തപുരം: യുവതിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന പ്രജീഷിനെയാണ് സസ്പെൻഡ് ചെയ്തത്.

 

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ തൊട്ടുപിന്നിലിരുന്ന പ്രജീഷ്, സീറ്റിന്റെ വശത്തുകൂടി കൈയിട്ട് യുവതിയുടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ആരോപണം. യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

 

സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് തലത്തിൽ അന്വേഷണം നടത്തിയത്. എസ്എപി അസിസ്റ്റന്റ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രജീഷിന്റെ ഭാഗത്ത് ഗുരുതരമായ പെരുമാറ്റദൂഷ്യം ഉണ്ടായതായി കണ്ടെത്തി. ഇയാളുടെ നടപടി പൊലീസിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

 

അതേസമയം, സംഭവത്തിൽ യുവതി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രജീഷ് ആരോപണം നിഷേധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ പരാതി ലഭിക്കുന്നതടക്കമുള്ള നിയമവശങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സാധ്യത.

  • Related Posts

    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ല

    Spread the love

    Spread the loveകൊല്ലം∙ വിവാഹ ചടങ്ങുകൾക്കു ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റിയശേഷം കോട്ടയത്ത് 2 കുടുംബങ്ങളെ കബളിപ്പിച്ച ഉദയം കേറ്ററിങ് ആൻഡ് ഇവന്റ്സിനെതിരെ കൊല്ലത്തും പരാതി. ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ്‌ വെഡ്ഡിങ്സ് ആൻഡ് ഇവന്റ്‌സ്’ സ്ഥാപനമാണ് പരാതിക്കാർ.…

    റോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveകട്ടപ്പന ∙ കട്ടപ്പനയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ച കുഞ്ഞുമോൻ (കുഞ്ചു) കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു…

    Leave a Reply

    Your email address will not be published. Required fields are marked *