സാങ്കേതിക തകരാർ; രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു

Spread the love

തിരുവനന്തപുരം∙ പാസ്‌പോർട്ട് സേവാ പോർട്ടലിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നു രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. തുടർന്ന് ആയിരക്കണക്കിന് അപേക്ഷകർ വലഞ്ഞു. സെർവർ തകരാർ കാരണം പുതിയ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാനോ, നിലവിലുള്ളവയുടെ തീയതി മാറ്റാനോ, അപേക്ഷകൾ കൈകാര്യം ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്.

 

പ്രധാന നഗരങ്ങളിലെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെയും പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളെ ഈ തടസ്സം സാരമായി ബാധിച്ചു. സെർവർ പണിമുടക്കിയതോടെ പലരുടെയും അപ്പോയ്ന്റ്മെന്റുകൾ സ്വമേധയാ റദ്ദാക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *