കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു; പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ, ചടങ്ങുകൾ വൈകിട്ട് 3 വരെ

Spread the love

ആലുവ∙ കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു രാവിലെ 2 മണി മുതൽ ആരംഭിച്ച ചടങ്ങുകൾ വൈകിട്ടു 3 വരെ നീളും. സംസ്ഥാനത്തെ വിവിധ പുണ്യസ്ഥലങ്ങളിൽ ആയിരങ്ങളാണ് വാവുബലി തർപ്പണത്തിന് എത്തിയത്. തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല പാപനാശം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

 

കൊച്ചിയിൽ ആലുവ മണപ്പുറത്ത് വലിയ തിരക്കാണ് ഇപ്പോഴുള്ളത്. പെരിയാർ തീരത്തെ 40 താൽക്കാലിക ബലിത്തറകളിൽ പുലർച്ചെ തർപ്പണം ആരംഭിച്ചു. രാത്രി 12 മണി മുതൽ മെട്രോ സർവീസ് ആരംഭിച്ചിരുന്നു. രണ്ടു ദിവസം മഴ ഇല്ലാതിരുന്നതിനാൽ മണപ്പുറത്തെ ചെളി ഒതുങ്ങിയതു ഭക്തർക്ക് അനുഗ്രഹമായി. ക്ഷേത്ര ദർശനത്തിന് ഒരേസമയം 500 പേർക്കു വരി നിൽക്കാവുന്ന പന്തൽ ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തെ നടവഴികൾ ബാരിക്കേഡ് കെട്ടി തിരിച്ചു. പുഴയിൽ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിച്ചു മാത്രമേ ഇറങ്ങാവൂ. കാലാവസ്ഥ പ്രതികൂലമായാൽ പുഴയോരത്തുനിന്നു ബലിതർപ്പണം മുകളിലേക്കു മാറ്റാനുള്ള ബദൽ സംവിധാനങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തു വിവിധ ജില്ലകളിൽ ഒട്ടേറെ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • Related Posts

    വാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ

    Spread the love

    Spread the loveകൊണ്ടോട്ടി: വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിൽനിന്ന് ഫോണിലെ ലിങ്കിൽ പ്രവേശിച്ചയാൾക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ. നമ്പോലൻകുന്ന് സ്വദേശിയായ നാൽപ്പത്തൊന്നുകാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് തുക നഷ്ടപ്പെട്ടത്.   കഴിഞ്ഞ എട്ടിന് ഉച്ചയോടെയാണ് വാഹനത്തിന് ഫൈൻ അടയ്ക്കാനുണ്ടെന്ന അറിയിപ്പ് ഫോണിൽ എത്തിയത്.…

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    Leave a Reply

    Your email address will not be published. Required fields are marked *