നിർമാണം കഞ്ചാവിന്റെ ചാറെടുത്ത്; ഒരു മിഠായി കാരണം കോളജിൽനിന്നുള്ള വിനോദയാത്ര പാതിവഴിയിൽ റദ്ദാക്കി

Spread the love

കോട്ടയം ∙ കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ചിരുന്ന 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. 3 മാസം നീണ്ട അന്വേഷണത്തിലാണ് വിവിധ കേസുകളിലായി 14,15,16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിലായത്. 3 മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശി ഋഷികേശ് സിങ്ങിൽനിന്ന് എക്സൈസിനു 194 ഗ്രാം മിഠായി സംശയാസ്പദ സാഹചര്യത്തിൽ ലഭിച്ചു. മിഠായികൾ പൊലീസിന്റെ ഫൊറൻസിക് ലാബിൽ എക്സൈസ് പരിശോധനക്കയച്ചു. ഫലം വന്നപ്പോൾ കഞ്ചാവിന്റെ സാന്നിധ്യം മിഠായിയിലുണ്ടെന്ന് തെളിഞ്ഞു.

 

ഇതോടെ എക്സൈസ് ഋഷികേശിനെ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ഋഷികേശിനു വരുന്ന ഫോൺ കോളുകൾ എക്സൈസ് പരിശോധിച്ചു. വിദ്യാർഥികളാണ് ഋഷികേശിനെ വിളിച്ചിരുന്നവരിലേറെയും. അന്വേഷണത്തിൽ വിദ്യാർഥികൾ മിഠായികളടക്കമാണ് പിടിയിലായത്. ഇവരെല്ലാം എക്സൈസ് വിമുക്തി സെല്ലിന്റെ ചികിത്സയിലാണ്. 40 എണ്ണമുള്ള മിഠായി പായ്ക്കറ്റിന് 200 രൂപ വിലയെന്നാണ് എക്സൈസ് കണ്ടെത്തിയത്. തുടർച്ചയായ മിഠായി ഉപയോഗം വിദ്യാർഥികളുടെ നാഡീവ്യൂഹത്തെ തളർത്തും.ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്ന് എക്സൈസ് പറയുന്നു.

∙ നിർത്താതെ ചിരിക്കും ഡിപ്രഷനടിക്കും

 

ഒരു മിഠായിയുടെ തൂക്കം 5 ഗ്രാമാണ്. കയ്പും മധുരവുമാണ് രുചി. ജില്ലയിൽ ഇതുവരെ വിദ്യാർഥികളിൽനിന്ന് 974 ഗ്രാം കഞ്ചാവ് മിഠായി എക്സൈസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ മിഠായി എത്തുന്ന മാർഗത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. പിടിയിലായ 15 വയസ്സുകാരനോട് എക്സൈസ് വിവരങ്ങൾ ചോദിച്ചപ്പോൾ മിഠായി കഴിച്ചാൽ നിർത്താതെ ചിരിക്കാൻ കഴിയുമെന്നാണ് പറഞ്ഞത്. മറ്റുള്ള കുട്ടികളിൽ സ്ഥിരംഉപയോഗം കാരണം ഡിപ്രഷനുണ്ടായി.

 

∙ മിഠായി കാരണം വിനോദയാത്ര റദ്ദാക്കി

 

എതാനും ദിവസം മുൻപ് കോട്ടയത്തുനിന്നു വിനോദയാത്ര പോയതാണ് ഒരു കോളജിൽനിന്നുള്ള സംഘം. യാത്രയ്ക്കിടെ ഒരു വിദ്യാർഥി കുഴഞ്ഞുവീണു. കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ കഞ്ചാവ് മിഠായി കഴിച്ചെന്ന് കണ്ടെത്തി. വിവരം എക്സൈസിനെ അറിയിച്ചു. കഞ്ചാവ് അടങ്ങിയ മിഠായി എക്സൈസ് കണ്ടെത്തി. ഇതോടെ കോളജ് അധികൃതർ യാത്ര റദ്ദാക്കി തിരികെയെത്തി. അതിഥിത്തൊഴിലാളി നൽകിയതാണ് മിഠായിയെന്നാണ് എക്സൈസിനോട് വിദ്യാർഥികൾ പറഞ്ഞത്.

  • Related Posts

    വാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ

    Spread the love

    Spread the loveകൊണ്ടോട്ടി: വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിൽനിന്ന് ഫോണിലെ ലിങ്കിൽ പ്രവേശിച്ചയാൾക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ. നമ്പോലൻകുന്ന് സ്വദേശിയായ നാൽപ്പത്തൊന്നുകാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് തുക നഷ്ടപ്പെട്ടത്.   കഴിഞ്ഞ എട്ടിന് ഉച്ചയോടെയാണ് വാഹനത്തിന് ഫൈൻ അടയ്ക്കാനുണ്ടെന്ന അറിയിപ്പ് ഫോണിൽ എത്തിയത്.…

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    Leave a Reply

    Your email address will not be published. Required fields are marked *