യൂണിഫോമിനുള്ള 7 ലക്ഷം രൂപയ്ക്ക് ഓൺലൈൻ ഗെയിം കളിച്ചു; പത്തനംതിട്ടയിൽ പൊലീസ് ട്രെയ്നിയെ പിരിച്ചുവിട്ടു

Spread the love

തിരുവനന്തപുരം∙ യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയ്നികളിൽനിന്നു പിരിച്ചെടുത്ത 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിക്കാൻ ചെലവഴിച്ച കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പിന്നാലെ ഇയാളെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണന് (25) എതിരെയാണു നടപടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടിലാഭം മോഹിച്ച് ഓൺലൈൻ ബെറ്റിങ് ഗെയിമിലാണു പണം നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തി.

7 പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയ്നികൾക്ക് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമുള്ള പണം ശംഭുവാണ് പിരിച്ചത്. എന്നാൽ ഈ തുക സ്ഥാപനങ്ങളിൽ അടയ്ക്കാത്തതിനെ തുടർന്ന് ട്രെയ്നികൾ ചോദ്യം ചെയ്തപ്പോഴാണ് നഷ്ടമായെന്ന് അറിയുന്നത്. ഇയാൾ ഐആർബിയിൽ ഉണ്ടായിരുന്നപ്പോൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയിരുന്നുവെന്നും അവിടെനിന്നു രാജിവച്ചാണ് കെഎപിയിൽ ചേർന്നതെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *