അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ പട്ടിക തയാർ; വീടുകളിൽ പൊലീസ് എത്തിത്തുടങ്ങി

Spread the love

കോട്ടയം∙ കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കി. അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.

 

അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ പൊലീസ് തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് പി. വിജയൻ സിഥിരീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിരുന്നില്ല, വെടിവച്ചു പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയങ്കി എവിടെയാണെന്നു പൊലീസിനു മുൻകൂട്ടി അറിയാമായിരുന്നു. അയാൾ എവിടെവരെ ഓടുമെന്നു നോക്കിയതാണ്. ഒപ്പം കൂട്ടത്തിൽ ആരൊക്കെ ഉണ്ടെന്ന് അറിയാനും പൊലീസ് കാത്തിരുന്നു, എഡിജിപി പി. വിജയൻ വെളിപ്പെടുത്തി.

 

 

  • Related Posts

    ‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

    Spread the love

    Spread the loveകല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം…

    സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

    Spread the love

    Spread the loveകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285…

    Leave a Reply

    Your email address will not be published. Required fields are marked *